കൊ​ച്ചി: ഇ​ന്ധ​ന​വി​ല ബു​ധ​നാ​ഴ്ച​യും വ​ർ​ധി​ക്കും. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 90 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യും വ​ർ​ധി​ക്കും. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ‌ പെ​ട്രോ​ളി​ന് 105.94 രൂ​പ​യും ഡീ​സ​ലി​ന് 93.11 രൂ​പ​യു​മാ​കും. വ​ർ​ധ​ന ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഇ​ന്ന് കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 105.04 രൂ​പ​യും ഡീ​സ​ലി​ന് 92.27 രൂ​പ​യു​മാ​ണ് വി​ല. 138 ദി​വ​സ​ത്തി​ന് ശേ​ഷം ചൊ​വ്വാ​ഴ്ച ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചി​രു​ന്നു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 

യു​ക്രെ​യ്ൻ- റ​ഷ്യ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here