തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎന്‍ടിയുസിയും തമ്മിലുളള തര്‍ക്കത്തിനു പിന്നില്‍ താനല്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘ഐഎന്‍ടിയുസിയെ ഇളക്കി വിടാന്‍ ഞാനത്ര ചീപ്പല്ല. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. പദവിക്ക് പിന്നാലെ നടക്കുന്ന ആളല്ല ഞാന്‍. എന്നെ അറിയുന്ന ആരും അത് വിശ്വസിക്കില്ല’- അദ്ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വി.ഡി സതീശന്റെ പ്രസ്താവനയാണ് വിവാദമായത്. സതീശന്റെ പ്രസ്താവനയെ നിഷേധിച്ച ഐഎന്‍ടിയുസി , പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെന്നും പാര്‍ട്ടി അത് അംഗീകരിച്ചിട്ടുണ്ടെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here