കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനിൽ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ശരീരത്തിൽ രഹസ്യഭാഗത്ത് സ്വർണ്ണം ഒളിപ്പിച്ചായിരുന്നു കടത്ത്. കസ്റ്റംസിൻറെ എല്ലാ പരിശോധനയും കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പൊലീസാണ് ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടിയത്. ഇവരെ സ്വീകരിക്കാനെത്തിയ നാലുപേരും പൊലീസിൻറെ പിടിയിലായി. ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരാണ് യാത്രക്കാരെ കൂടാതെ പിടിയിലായവർ. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.