കൊച്ചി :  മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യും. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ എത്തിയാണ് ചോദ്യം ചെയ്യൽ.

നിലവിൽ ഈ തീരുമാനത്തിന് മാറ്റമില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ആലുവയിലുള്ള ദിലീപിന്റെ വീടായ പത്സമരോവരത്തിൽ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യാ മാധവൻ നേരത്തെ  അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

ഇന്ന് ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. വെണ്ണലയിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻപ് കാവ്യയെ ചോദ്യം ചെയ്തത്.

ആലുവ പോലീസ് ക്ലബ്ബിൽ വച്ചാകും അനൂപിന്റെയും സൂരജിന്റെയും ചോദ്യം ചെയ്യൽ. ഇരുവരും നോട്ടീസ് നേരിട്ട് കൈ പറ്റിയിരുന്നില്ല. അതിനാൽ തന്നെ ഇന്നലെ  വൈകിട്ടോടെ ഇരുവരുടെയും വീട്ടിൽ പോലീസെത്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു.
പലതവണ അന്വേഷണ ഉദ്യോഗസ്ഥൻ അനൂപിനെയും സൂരജിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരേയും ലഭിച്ചിരുന്നില്ല. അതിനാലാണ് ഇവരുടെ വീട്ടിലെത്തി പോലീസ് നോട്ടീസ് പതിപ്പിച്ചത്.

കാവ്യാമാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു ആദ്യ ഘട്ടത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ. ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. കാവ്യാമാധവന് കേസിൽ പങ്കുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. എന്നാൽ താൻ സാക്ഷിയാണെന്ന നിലപാട് ആവർത്തിക്കുകയാണ് കാവ്യാമാധവൻ.
കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ എത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യാമാധവന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും, വീട്ടിൽ വച്ച് ചോദ്യം ചെയ്യാമെന്നും കാവ്യ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഇതോടെ ചോദ്യം ചെയ്യലിൽ അവ്യക്തതയുണ്ടായി. കാവ്യ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്യാനുള്ള തീരുമാനം ഒടുവിൽ അംഗീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here