തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 39,640 രൂപയാണ്. ഗ്രാമിന് 20 രൂപ കൂടി 4955 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.

ഇന്നലെ . ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഇന്നലെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. ഏപ്രിൽ 12 ന് സ്വർണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു സ്വർണവില.

വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും. മാർ‌ച്ച് മാസത്തിൽ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്.

ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

ഏപ്രിൽ 1: 38,480
ഏപ്രിൽ 2: 38,360
ഏപ്രില്‍ 3: 38,360
ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 7: 38,400
ഏപ്രിൽ 8: 38,600
ഏപ്രിൽ 9: 38,880
ഏപ്രിൽ 10: 38,880
ഏപ്രിൽ 11: 38,880
ഏപ്രിൽ 12: 39,200
ഏപ്രിൽ 13: 39,480
ഏപ്രിൽ 14: 39,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here