കൊച്ചി :   പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലബോറട്ടറി ഒരുങ്ങുന്നു. സംസ്ഥാനത്താദ്യമായി പ്രവർത്തനം ആരംഭിക്കുന്ന ലാബ് അനേർട്ടിന്റെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്റ്റിക് (സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ) കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഒരുങ്ങുന്നത്. സ്റ്റാർട്ട് എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിൽ കുസാറ്റ്, അനേർട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർക്ക് പുറമെ സൗരോർജ മേഖലയിൽ പ്രവർത്തിക്കുന്ന വിദ?ഗ്ധരും ഭാഗമാകും.

ടെസ്റ്റിംഗ് ലാബിനായി 3.80 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചി സർവകലാശാല ക്യാമ്പസിൽ തന്നെ പ്രവർത്തനം ആരംഭിക്കുന്ന ലാബിൽ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ 30 കിലോ വാട്ട് വരെയുള്ള ഗ്രിഡ് -കണക്റ്റഡ് ഇൻവെർട്ടറുകളുടെ ടെസ്റ്റിംഗ് ആയിരിക്കും ലാബിൽ നടത്തുക. അടുത്ത ഘട്ടത്തിൽ മോഡ്യൂളുകളുടെയും ഹൈബ്രിഡ് ഇൻവെർട്ടറുകളുടെയും ടെസ്റ്റിം?ഗ് നടത്താൻ സാധിക്കും.

പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സ്റ്റാർട്ട് ലാബ് സഹായകമാവും. സൗരോർജ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾക്കും വ്യാവസായിക സംരംഭങ്ങൾക്കും സ്റ്റാർട്ട് ലാബ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here