അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര്‍ ആശുപത്രി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്ലത്തോണ്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എ ഫ്‌ളാഗ ്ഓഫ് ചെയ്യുന്നു. ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള, സിഒഒ സുഭാഷ് സ്‌കറിയ തുടങ്ങിയവര്‍ സമീപം

കൊച്ചി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര്‍ ആശുപത്രി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച സൈക്ലത്തോണ്‍ പി വി ശ്രീനിജന്‍ എംഎല്‍എ ഫ്‌ളാഗ ്ഓഫ് ചെയ്തു. 50 നഴ്സുമാരും മുപ്പതോളം വോളന്റിയേഴ്സും പങ്കെടുത്ത പരിപാടി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ സമാപിച്ചു. ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള, സിഒഒ സുഭാഷ് സ്‌കറിയ എന്നിവര്‍ സന്നിഹിതരായി.

അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര്‍ ആശുപത്രി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്ലത്തോണില്‍ നിന്ന്. സൈക്ലത്തോണില്‍ 50 നഴ്സുമാരും മുപ്പതോളം വോളന്റിയേഴ്സും പങ്കെടുത്തു



സമാപന ചടങ്ങില്‍ സിഇഒ എസ് കെ അബ്ദുള്ള സൈക്ലത്തോണില്‍ പങ്കെടുത്തവര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ നടി മാളവിക മേനോന്‍ മുഖ്യാതിഥിയായി. ഏറ്റവും കൂടുതല്‍ കാലം സേവനം നല്‍കിയ നഴ്സുമാരെ ചടങ്ങില്‍ ആദരിച്ചു. ഡോ. എച്ച് രമേഷ്, ഡോ. വി പി ഗംഗാധരന്‍, ഡോ. എബി എബ്രഹാം, ലേക്ഷോര്‍ മുന്‍ ഡയറക്ടര്‍ മായാദേവി, ഡോ. അരുണ്‍ ഉമ്മന്‍, റോബി പി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. നഴ്സസ് ദിനത്തിന്റെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ക്കായി സ്‌പോര്‍ട്‌സ് പരിപാടികള്‍, ചിത്രരചനാ മത്സരം, പോസ്റ്റര്‍ അവതരണ മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര്‍ ആശുപത്രി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്ലത്തോണ്‍ ഹോസ്പിറ്റലില്‍ സമാപിച്ചപ്പോള്‍ സൈക്ലത്തോണില്‍ പങ്കെടുത്തവര്‍ ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള, സിഒഒ സുഭാഷ് സ്‌കറിയ തുടങ്ങിയവര്‍ക്കൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here