കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പ്രതിക സമര്‍പ്പണം വേറിട്ട പ്രതിഷേധവുമായി. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം രേഖപ്പെടുത്തി സൈക്കിള്‍ റിക്ഷയിലാണ് സ്ഥാനാര്‍ത്ഥിയെ കാക്കനാട് ഇന്ദിര ഭവനില്‍ നിന്നും എറണാകുളം സിവില്‍ സ്‌റ്റേഷനിലേക്ക് എത്തിച്ചത്.

ഉമയ്‌ക്കൊപ്പം എം.പിമാരായ ഹൈബി ഈഡനും ജെബി മേത്തരും സൈക്കിള്‍ റിക്ഷയില്‍ ഉമയ്‌ക്കൊപ്പമുണ്ട്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആണ് സൈക്കിള്‍ റിക്ഷ ഓടിച്ചത്. വരുംനാളുകളില്‍ ഇന്ധനവില വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രചരണത്തിന്റെ രീതി മാറുമെന്ന സൂചനയാണ് യുഡിഎഫ് നല്‍കുന്നത്.

പ്രകടനത്തില്‍ ഉടനീളം പി.ടി തോമസിന്റെ സ്മരണകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള മുദ്രാവാക്യം വിളികളും ഉയര്‍ന്നു. 12.15 ഓടെ പ്രകടനം സിവില്‍ സ്‌റ്റേഷനു മുന്നിലെത്തി. തുടര്‍ന്ന് അനുവാദമുള്ള നാല് പേര്‍ക്കൊപ്പംേ വരണാധികാരിക്ക് മുന്നിലെത്തി പത്രിക സമര്‍പ്പിച്ചു

 

സ്ഥാനാര്‍ത്ഥിക്കൊപ്പം മുതിര്‍ന്ന മനതാക്കള്‍ മാത്രമാണ് വരണാധികാരിയെ കാണുന്നത്. വൈകിട്ട് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here