Unni Mukundan-Samantha starrer Yashoda begins

സാമന്തയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം “യശോദ’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയെക്കുറിച്ച് സൂചന നല്‍കിക്കൊണ്ട് ഹ്രസ്വ വീഡിയോ .2022 ഓഗസ്റ്റ് 12 നാണ് റിലീസ്.

ശ്രീദേവി മൂവീസിന്റെ നിർമാണത്തിൽ ജോഡി ഹരി – ഹരീഷ് ആണ് യശോദയുടെ സംവിധാനം നിർവഹിക്കുന്നത്. സാമന്തയ്ക്കൊപ്പം വരലക്‌ഷ്‌മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്‌മി, വരികൾ: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്‌ടർ: ഹേമാംബർ ജാസ്‌തി, ക്യാമറ: എം സുകുമാർ, കല: അശോക്, ഫൈറ്റ്സ്: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്താ ഗോപാലകൃഷ്‌ണ റെഡ്ഡി, സംവിധാനം: ഹരി – ഹരീഷ്, നിർമ്മാതാവ്: ശിവലെങ്ക കൃഷ്‌ണ പ്രസാദ്, ബാനർ: ശ്രീദേവി മൂവീസ്, പിആർഒ: ആതിര ദിൽജിത്.

LEAVE A REPLY

Please enter your comment!
Please enter your name here