തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്ന പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകള്‍ ക്ലാസ് മുറികളാകുന്നത്.

ഇതിനായി രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ ഗതാഗത വകുപ്പ് വിട്ടുനല്‍കും.

എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്തി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ട പരീക്ഷണമെന്ന നിലയിലാണ് ടിടിഇ സ്‌കൂളിന് രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ അനുവദിച്ചത്.

കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്‌ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ മാര്‍ഗങ്ങളാണ് കെഎസ്‌ആര്‍ടിസി സ്വീകരിക്കുന്നത്. നിലവില്‍ സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറക്കി ജനശ്രദ്ധ നേടിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. അതിനുപിന്നാലെയാണ് കെഎസ്‌ആര്‍ടിസിയുടെ പുതിയ പരീക്ഷണം.

വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അന്തരീക്ഷത്തില്‍ പഠിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് സര്‍ക്കാര്‍. അതൊടൊപ്പം സര്‍വ്വീസ് നടത്താത്ത ബസുകള്‍ക്ക് ജീവന്‍ നല്‍കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധതിക്ക് പിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here