നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ സുഹൃത്തും വിഐപി എന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയുമാണ് ശരത്.

ഇപ്പോള്‍ ശരത്ത് അറസ്റ്റിലായതോടെ ഇനി ആരൊക്കെ കുരുങ്ങും എന്ന സംശയത്തിലാണ് എല്ലാവരും. തെളിവ് നശിപ്പിച്ചതിനിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്താപ്രാധാന്യം നേടിയത് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍്റെ കടന്നുവരവോടെയായിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള പല തെളിവുകളും ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ബാലചന്ദ്രകുമാര്‍ തെളിവുകള്‍ പുറത്തു വിട്ട കൂട്ടത്തിലാണ് വിഐപി എന്ന കഥാപാത്രത്തെ കുറിച്ചു സൂചനകള്‍ നല്‍കുന്നത്. പക്ഷേ അന്ന് ആരാണ് വിഐപി എന്നുള്ള കാര്യത്തില്‍ ബാലചന്ദ്രകുമാറിനും സംശയങ്ങളുണ്ടായിരുന്നു.

ഇതിനിടയിലാണ് വിഐപി ആരാണെന്ന സ്ഥിരീകരണം ബാലചന്ദ്രകുമാറില്‍ നിന്നുമുണ്ടായത്. ദിലീപിന്‍്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ് ആ വിഐപി എന്നായിരുന്നു ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയത്. ബാലചന്ദ്രകുമാര്‍ വിഐപിയുടെ ശബ്ദം തിരിച്ചറിയുകയും ഈ വിഐപി ശരത് ആണെന്ന തീരുമാനത്തില്‍ ബാലചന്ദ്രകുമാര്‍ എത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് നടനും നിര്‍മാതാവുമായ ദിലീപ് എങ്ങനെയാണ് ഈ പറയുന്ന വിഐപി ശരതുമായി ഇത്രയും വലിയ ഒരു ബന്ധം സ്ഥാപിച്ചെടുത്തതെന്ന ചോദ്യം ഉയര്‍ന്നത്.

ഇന്ന് സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന കോടീശ്വരന്മാരില്‍ ഒരാളാണ് `വിഐപി´ ശരത്. സാധാരണ കുടുംബത്തില്‍ ഒരു സാധാരണക്കാരനായിട്ടായിരുന്നു ശരത് എന്ന ശരത് ജി നായരുടെ ജനനം. എന്നാല്‍ ശരത്തിന്‍്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഇന്ന് ഇരുപത്തിയഞ്ചോളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളുടെ ഉടമയാണ് ഇദ്ദേഹം. ​ഊ​ട്ടി​യി​ല്‍​ ​സ്വ​ന്ത​മാ​യി​ ​റി​സോ​ര്‍​ട്ടുമുണ്ട്. ഇതുകൂടാതെ ആലുവയി​ല്‍​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ല്‍​ ഒരു ഹോട്ടലും ഇദ്ദേഹത്തിന്‍്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ശരത്തും കുടുംബവും ആലുവയില്‍ എത്തിയിട്ട് ഏകദേശം 23 വര്‍ഷമായി. ആലുവയില്‍ തോട്ടുംമുഖത്തെ വാടകവീട്ടിലായിരുന്നു ശരത്തും കുടുംബവും അന്നു താമസിച്ചിരുന്നത്. അന്ന് ശരത്തിന്‍്റെ പിതാവ് ആലുവയിലെ ഒരു ചെറിയ ഹോട്ടല്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ആലുവയിലെ വാടക വീട്ടില്‍ തുടങ്ങിയ താമസം ഇന്ന് എത്തി നില്‍ക്കുന്നത് ​തോ​ട്ടും​മു​ഖം​ ​ക​ല്ലു​ങ്ക​ല്‍​ ​ലെ​യിനിലെ​ ​സൂ​ര്യ​ എന്ന മണിമാളികയി​ലാണ്. ​ആ​ലു​വ​യി​ലെ​ ​’​നാ​ന​’​ ​ഹോ​ട്ട​ല്‍​ ​ശരത്തിന്‍്റെ ​പി​താ​വ് ​വി​ജ​യ​ന്‍​ ഏ​റ്റെ​ടു​ക്കു​ക​യും നടത്തിവരികയായിരുന്നു. വിജയന്‍ ഹോട്ടല്‍ ഏറ്റെടുത്തതോടെ ഹോട്ടലിന്‍്റെ പേര് ​’​സൂ​ര്യ​’​ ​എ​ന്നാ​ക്കി മാറ്റി.

വലിയ രീതിയിലുള്ള വിദ്യാഭ്യാസം നേടുവാന്‍ ശരത്തിന് സാധിച്ചിട്ടില്ല. ഇതിനിടയില്‍ ഒരു പ്രണയബന്ധത്തില്‍ അകപ്പെട്ടുപോയ ശരത് ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹത്തോട് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഇതിനെത്തുടര്‍ന്ന് കുറച്ചുകാലം ശരത്തിന് നാട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. ഒടുവില്‍ സുഹൃത്തുക്കളുടെ ഇടപെടലോടെ ശരത്തും കുടുംബവും തിരിച്ച്‌ ആലുവയില്‍ എത്തുകയായിരുന്നു.

അവിടെ നിന്നാണ് ശരത് ബിസിനസിന്‍്റെ ലോകത്തേക്കു കടക്കുന്നത്. ​സൂര്യ ഹോട്ടലിനൊപ്പം ട്രാ​വല്‍‌സ് ​കൂ​ടി​ ശരത് ആലുവയില്‍ ​ആ​രം​ഭി​ച്ചു. ടെ​മ്ബോ​ ​ട്രാ​വ​ല​‌​‌​റാ​ണ് ​ആ​ദ്യം​ ​വാ​ങ്ങി​യ​ത്.​ ​കാലങ്ങള്‍ക്കു ശേഷം ​ബ​സു​ക​ളും​ ​സ്വ​ന്ത​മാ​ക്കി. കുറച്ചു കാലത്തിനു ശേഷം സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ് സാമ്രാജ്യമായി സൂര്യ ട്രാവല്‍സ് മാറി.

ഇതിനിടയിലാണ് ശരത് ദിലീപുമായി പരിചയപ്പെടുന്നത്. ദിലീപ് പഠിച്ചിരുന്ന യൂസി കോളേജിലെ ചെ​ങ്ങ​മ​നാ​ട് ​സ്വ​ദേ​ശി​യാ​യ സുഹൃത്ത് വഴിയായിരുന്നു ദിലീപും ശരതും തമ്മില്‍ അടുക്കുന്നത്. ഈ​ ​സു​ഹൃ​ത്താ​ണ് ​ദി​ലീ​പു​മാ​യി​ ​ശ​ര​ത്തി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​ ​ഇത് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായി മാറി. അതിനുശേഷം ദിലീപിന്‍്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ശരത്തിന്‍്റെ സാന്നിധ്യമുണ്ടായിരുന്നു. ഏകദേശം പത്തു വര്‍ഷം മുന്‍പ് ആലുവ പു​ളി​ഞ്ചോ​ട് ​സൂ​ര്യ​ ​ഹോ​ട്ട​ലിന്‍്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിനുശേഷം ശരീരത്തിന്‍്റെ ബിസിനസ് വീണ്ടും വലുതായി. പിന്നീട് ഊട്ടിയിലും ശരത് സ്വന്തം കെട്ടിടത്തില്‍ ഹോട്ടല്‍ തുറക്കുകയായിരുന്നു.

ഇന്ന് ആലുവയിലെ അറിയപ്പെടുന്ന ഒരു ഹോട്ടല്‍ കൂടിയാണ് സൂര്യഹോട്ടല്‍. എറണാകുളം മേഖലയില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായം നേടിയ ഒരു ഹോട്ടല്‍ കൂടിയാണ് ശരത്തിന്‍്റെ സൂര്യ ഹോട്ടല്‍. വിശേഷദിവസങ്ങളില്‍ ദി​ലീ​പി​ന്‍്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​എത്തിക്കുന്നത് ശ​ര​ത്തി​ന്‍്റെ​ ​ഹോ​ട്ട​ലി​ല്‍​ ​നി​ന്നാ​ണ്. അത്രത്തോളം അടുപ്പമാണ് ദിലീപും ശരത്തും തമ്മില്‍ ഇന്നും.

സിനിമാ രാഷ്ട്രീയ രംഗങ്ങളിലുള്ള പലരുമായും ശരത്തിന് വലിയ ബന്ധമുണ്ടെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ള​ട​ക്കമുള്ള പല പ്രമുഖരും ശരീരത്തിന്‍റെ സൂര്യ ഹോട്ടലിലെ സന്ദര്‍ശകരുമാണ്. ഒരിക്കല്‍ പരിചയപ്പെട്ട ആള്‍ക്കാരുമായിട്ടുള്ള ബന്ധം നിലനിര്‍ത്തുവാന്‍ ശരത്തിന് പ്രത്യേക കഴിവുണ്ട്. ഈ ഒരു കഴിവിന്‍്റെ ബലത്തില്‍ തന്നെയാണ് ശരത് തന്‍്റെ സൗഹൃദവലയം സംരക്ഷിച്ചു നിര്‍ത്തുന്നതും.

‘ഈ കേസില്‍ ഞാന്‍ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം ഞാന്‍ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാന്‍ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാര്‍ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു. ‘തെളിവു നശിപ്പിച്ചു എന്നു പറയാന്‍ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ ‘ഇക്കാ’ എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. കൂടുതലൊന്നും പറയാനില്ല’ ശരത് വ്യക്തമാക്കി.

നായര്‍ സമുദായാംഗമായ തന്നെ ഇക്കയെന്ന് ആരെങ്കിലും വിളിക്കുമോ എന്ന ചോദ്യമാണ് ശരത് ഉയര്‍ത്തുന്നത്. കാവ്യയ്ക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ് ശരത്. അതുകൊണ്ട് തന്നെ ‘ഇക്ക’ മൊഴി കോടതിയില്‍ നില്‍ക്കാനുള്ള സാധ്യത കുറവാണ്. നടിയെ ആക്രമിച്ച കേസിലാണ് ഇപ്പോള്‍ ശരത്തിന്റെ അറസ്റ്റ്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാള്‍ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്. നടിയെ ആ്ക്രമിച്ച കേസിലെ പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റ് കൂടിയാണ് ഇത്. ഇതോടെ പുതിയ വിവരങ്ങള്‍ കോടതിയില്‍ വ്യക്തമാകുമെന്ന് ഉറപ്പായി.

സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. എസ്‌പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്‌പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുന്‍പ് ദിലീപ് അറസ്റ്റിലാകുമ്ബോള്‍ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ വീട്ടില്‍ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.

നടിയെ ആക്രമിച്ച കേസില്‍ ആരാണ് കുപ്രസിദ്ധനായ വിഐപി എന്ന കാര്യത്തില്‍ ഏറെ ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും, വ്യവസായിയുമായ ശരത്.ജി.നായര്‍ ആണ് വിഐപി എന്നായിരുന്നു വാര്‍ത്തകള്‍. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയ വിഐപി ആലുവ സ്വദേശിയായ ശരത് തന്നെയാണെന്ന് അന്വേഷണസംഘം പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

മുന്‍പ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്ബോഴാണ് അന്ന് അറസ്റ്റിലായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കാര്‍ണിവല്‍ ഗസ്റ്റ് ഹൗസില്‍ നിന്നായിരുന്നു അറസ്റ്റ്.. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിക്കുമ്ബോള്‍ വാഹനത്തില്‍ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തില്‍ ജനിച്ച ശരത് വളരെപെട്ടെന്ന് വളര്‍ന്ന് കോടീശ്വരന്‍ ആവുകയായിരുന്നു. ഈ അസാധാരണ വളര്‍ച്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നടന്‍ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്. ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആര്‍ക്കും മതിപ്പ് തോന്നിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ ഇയാള്‍ക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളില്‍ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കള്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്ബ് പുളിഞ്ചോട് കവലയില്‍ സൂര്യ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത് സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടല്‍ തുറന്നു. ട്രാവല്‍സും ശരത് തുടങ്ങി. ടെമ്ബോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടും ആലുവയില്‍ ഹോട്ടലും ഇയാള്‍ക്ക് സ്വന്തമായുണ്ട്. ഇപ്പോള്‍ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കല്‍ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്.

ദിലീപിന്റെ ‘ദേ പുട്ട്’പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടല്‍ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദര്‍ശകരാണ്. ചില ദിവസങ്ങളില്‍ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലില്‍ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ബാലചന്ദ്രകുമാര്‍ നല്‍കിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here