കൊച്ചി:ആലപ്പുഴയിൽ  പോപ്പുലർ ഫ്രണ്ട്  റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി  കേരള കത്തോലിക്കാ മെത്രാൻ സമിതി രംഗത്ത്. തീവ്രവാദപ്രവർത്തനങ്ങളെപ്പറ്റി കോടതിയടക്കം മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ഇടപെടാത്തത് ദുരൂഹമെന്ന്  കേരള കത്തോലിക്കാ മെത്രാൻ സമിതി കുറ്റപ്പെടുത്തി. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻ്പ് ആരോപണവിധേയരായിട്ടുളള സംഘടനയുടെ പ്രകടനത്തിനിടെയാണ് കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചത്.

തങ്ങളെ എതിർ്ക്കുന്നവരെ കൊന്നൊടുക്കാൻ മടിക്കുകയില്ല എന്നായിരുന്നു മുദ്രാവാക്യം ഏറ്റുചൊല്ലിയവർ വിളിച്ചുപറഞ്ഞത്. ഇത്തരം ഗുരുതരവിഷയങ്ങളിൽപോലും യുക്തമായ നടപടിയെടുക്കാൻ സർക്കാർ മടിച്ചു നിൽക്കുകയാണ്. സമൂഹത്തിലെ തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടയ്ക്കാനാണ് സർക്കാരിന് താത്പര്യം, മത – വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണിത്, രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തിന്റെ നല്ല ഭാവിയ്ക്കും ഇത് അപകടകരമെന്നും കെസിബിസി മെത്രാൻ സമിതി വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here