![Monsoon-2](https://i0.wp.com/keralatimes.com/wp-content/uploads/2022/05/Monsoon-2.jpg?resize=696%2C368&ssl=1)
തിരുവനന്തപുരം: കാലവര്‍ഷം ഉടന്‍ കേരള തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമരിക്ക് സമീപവും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തി. കേരള തീരത്ത് കാലവര്മെത്തുന്നത് നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
തെക്ക് പടിഞ്ഞാറന്‍ അറബികടല്‍, തെക്ക് കിഴക്കന്‍ അറബികടലിന്റെ കൂടുതല്‍ മേഖലകളില്‍, മാലിദ്വീപ് കോമറിന് മേഖല , തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബികടല്‍, മാലിദ്വീപ് മുഴുവന്‍, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത.
കാലവര്‍ഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.
അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി / മിന്നല്‍ / ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.