കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി. കോടതലയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നല്‍കി. ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആര്‍ ധനിലാണ് ഹര്‍ജി നല്‍കിയത്.

കോടതികള്‍ ആദ്യമേ വിധിയെഴുതി വച്ചെന്നും ഇപ്പോള്‍ നടക്കുന്നതു നാടകമാണെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. പണമുളളവര്‍ക്ക് മാത്രമേ കോടതികളില്‍ പോകാന്‍ സാധിക്കുകയുളളൂ എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാന്‍ സാധിക്കുകയുളളൂ, ഏതറ്റംവരെയും എന്ത് അതിക്രമവും കാണിക്കാന്‍ സാധിക്കുകയുളളൂ. പാവപ്പെട്ടവര്‍ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇടിടെ ജീവിക്കണമെന്ന് നമ്മോട് വിളിച്ചു പറയുകയാണ് കോടതികള്‍. അവര്‍ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമമയുളളൂ. പിന്നെ ഇപ്പോള്‍ നടക്കുന്നത് മുഴുവനും മറ്റു പല നാടകങ്ങളാണ് എന്നാണ് ഭാഗ്യലക്ഷമി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here