കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയം കൈവരിച്ചതിനു പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിനും കെ.വി തോമസിന്റെ വീടിനു മുന്നിലും ഡിസിസി ഓഫീസിലുമായിരുന്നു പ്രതിഷേധം.

തോമസിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ ചെറിയ തോതില്‍ ഉന്തും തളളുമുണ്ടായി. വീടിനു മുന്നില്‍ തിരുത മീന്‍ വിറ്റും കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു.

വീടിന് നേരെ മുട്ടയെറിഞ്ഞ കോണ്‍രഗസ് പ്രവര്‍ത്തകശര പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തോമസിന്റെ പടമുളള പോസ്റ്ററുകള്‍ കത്തിച്ചും പ്രതിഷേധമുണ്ടായി. തോമസിന്റെ വീടിന് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here