കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങളിലുളള പരിശോധന തുടരണം, ക്ലസ്റ്റര്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം, തുടങ്ങി കേന്ദ്രം നിര്‍ദേശിച്ച പ്രോട്ടോകോള്‍ തുടരണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുളളത്. രാജ്യത്ത് 4,041 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 10 മരണവും റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here