കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ്, സിന്ധു ദമ്ബതികളുടെ മകള്‍ ശിവാനിയാണ് ആത്മഹത്യ ചെയ്തത്.

സോഷ്യല്‍ മീഡിയ സൗഹൃദം അമ്മ വിലക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. കൊല്ലം ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ശിവാനി. അച്ഛന്‍ രതീഷ് വിദേശത്താണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊല്ലത്ത് വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. രാത്രി വഴക്കുണ്ടായ ശേഷം മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടിലെ ജനല്‍ കമ്ബിയിലാണ് ശിവാനി തൂങ്ങിയത്.

മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശിവാനിയുടെ അച്ഛന്‍ രതീഷ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം സംസ്‌കാരം നടത്തുമെന്നാണ് വിവരം. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here