തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മ്ബ​ത്തി​​ക​ ​ഞെ​രു​ക്കം​ ​കു​റ​യ്ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കം​പ്ര​സ്‌​ഡ് ​ബ​യോ​ ​ഗ്യാ​സ് ​(​സി.​ബി.​ജി​)​ ​ഉ​പ​യോ​ഗി​ച്ചും​ ​ബ​സ് ​സ​ര്‍​വീ​സ് ​ന​ട​ത്താ​ന്‍​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി.​ ​​ആ​ദ്യ​ഘ​ട്ട​ ​സ​ര്‍​വീ​സ് ​സെ​പ്തം​ബ​റി​ല്‍​ ​തു​ട​ങ്ങി​യേ​ക്കും.​ ​ബം​ഗാ​ള്‍,​ ​യു.​പി,​ ​ത​മി​ഴ്നാ​ട് ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ ​വി​ജ​യി​ച്ച​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​സി.​എ​ന്‍.​ജി​ ​ബ​സു​ക​ളി​ലാ​ണ് ​സി.​ബി.​ജി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഡീ​സ​ല്‍​ ​ബ​സു​ക​ളെ​ ​സി.​ബി.​ജി​ ​ബ​സു​ക​ളാ​ക്കി​ ​മാ​റ്റാ​നും​ ​ക​ഴി​യും.​ ​തു​ട​ക്ക​ത്തി​ല്‍​ ​പ​ത്തി​ല്‍​ ​താ​ഴെ​ ​ബ​സു​ക​ളാ​യി​രി​ക്കും​ ​ഇ​തി​നാ​യി​ ​വാ​ങ്ങു​ന്ന​ത്.​ ​പി​ന്നാ​ലെ,​ ​കു​റ​ച്ച്‌ ​ഡീ​സ​ല്‍​ ​ബ​സു​ക​ളെ​ ​സി.​ബി.​ജി​യി​ലേ​ക്ക് ​മാ​റ്റും.

ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ ​നാ​ട്ടി​ല്‍​ ​നി​ന്ന് ​ശേ​ഖ​രി​ക്കു​ന്ന​ ​ജൈ​വ​മാ​ലി​ന്യം​ ​ഏ​റ്റെ​ടു​ത്ത് ​ബ​യോ​ഗ്യാ​സ് ​പ്ളാ​ന്റു​ക​ള്‍​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​സ്ഥാ​പി​ക്കും.​ ​വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍​ ​വി​ല്പ​ന​യ്ക്ക് ​കെ.​എ​സ്.​ഐ.​ഡി.​സി​യും​ ​സി.​ബി.​ജി​ ​പ്ലാ​ന്റു​ക​ള്‍​ ​സ്ഥാ​പി​ക്കു​ന്നു​ണ്ട്.​അ​വ​രു​മാ​യി​ ​ദീ​ര്‍​ഘ​കാ​ല​ ​ക​രാ​റു​ണ്ടാ​ക്കി​ ​സി.​ബി.​ജി​ ​വാ​ങ്ങാ​നും​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

സി.​എ​ന്‍.​ജി​യി​ല്‍​ ​ഓ​ടു​ന്ന​ ​ബ​സു​ക​ള്‍​ ​വാ​ങ്ങാ​ന്‍​ ​നേ​ര​ത്തേ​ ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും​ ​ന​ഷ്ട​മാ​കു​മെ​ന്ന് ​ക​ണ്ട​തോ​ടെ​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.
ത​മി​ഴ്നാ​ട്ടി​ലെ​ ​തൂ​ത്തു​ക്കു​ടി​യി​ല്‍​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​വി​ദ​ഗ്ധ​ ​സം​ഘം​ ​എ​ത്തി​ ​പ്ളാ​ന്റി​ന്റെ​യും​ ​ബ​സി​ന്റെ​യും​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ​മ​ന​സി​ലാ​ക്കി​യി​രു​ന്നു.

സി.എന്‍.ജിക്ക് കിലോഗ്രാമിന് 83 രൂപ, സി.ബി.ജിക്ക് 48 രൂപ

ഇന്ധന ചെലവ് കുറയും

സി.ബി.ജി കിലോയ്ക്ക് വില-Rs. 48 

ബസിന്റെ ശരാശരി മൈലേജ്-4 കി.മീ

ഒരു ടാങ്ക് ഇന്ധനത്തില്‍ ഓടാവുന്ന ദൂരം-200 കി.മീ

 സി.ബി.ജി പ്ലാന്റ് സ്ഥാപിക്കാന്‍ ചെലവ്-Rs.5 കോടി

അധികവരുമാനം

സ്വന്തം നിലയ്ക്ക് പ്ലാന്റുകള്‍ ആരംഭിക്കുമ്ബോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഉപയോഗിച്ചതിനുശേഷം ബാക്കി സി.ബി.ജി സര്‍ക്കാരിന്റെ അനുവാദത്തോടെ സ്വകാര്യ വാഹനങ്ങള്‍ക്ക് വില്‍ക്കാനാകും. കെ.എസ്.ആര്‍.ടി.സിക്ക് വരുമാനവും ലഭിക്കും. നാമക്കലില്‍ സി.ബി.ജി ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here