
തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട ഉമാ തോമസ് ഇന്ന് സ്പീക്കറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എം ബി രാജേഷ് മുന്നാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാംഗമായി ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
പി ടി തോമസ് തുടങ്ങിവച്ച വികസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് പ്രധാന ചുമതലയെന്നും പി ടിയുടെ ആശയങ്ങൾ തുടരുമെന്നും ഉമ തോമസ് വ്യക്തമാക്കി. കോൺഗ്രസിന്റെ ഏക വനിതാ അംഗമാണ് ഉമ തോമസ്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ടി ജെ വിനോദ് എം എൽ എ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
നിയമ സഭാ സമ്മേളനകാലമല്ലാത്തതിനാലാണ് സ്പീക്കറുടെ ചേമ്പറിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ തീരുമാനിച്ചത്.