തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്. കോടിയേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ കനകരാജ് വീട്ടിലുണ്ടായിരുന്നില്ല. അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ജനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനുപിന്നിലുള്ള പ്രകോപനം, ആരാണ് എറിഞ്ഞതെന്ന് സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. വാ തുറന്നാൽ നുണ പറയുന്ന നേതൃത്വമാണ് സിപിഐഎമ്മിന്റേതെന്നും അദ്ദേഹം വിമർശിച്ചു. ഓഫീസുകൾ അടിച്ചുപൊളിക്കാനും ബോംബെറിയാനും കോൺഗ്രസിന് അറിയാം. ഈ രീതിയിലാണ് ഭരണമെങ്കിൽ സർക്കാരിന്റെ പതനം ഉടനെന്നും കെ സുധാകരൻ പറഞ്ഞു. അക്രമത്തിനൊടുവിൽ സിപിഐഎമ്മിന് തലകുനിക്കേണ്ടിവരും. എൽഡിഎഫ് ആക്രമണങ്ങൾക്ക് ജനം തിരിച്ചടി നൽകും.

അതേസമയം കോഴിക്കോട് തിക്കോടി ടൗണിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ് നടന്നു. കൊലവിളി പ്രകടനം നടത്തി സിപിഐഎംഎം പ്രവർത്തകർ രംഗത്തെത്തി.ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

അതിനിടെ തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരം. കാഴ്‌ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്ക. ബിലാൽ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാൻ പറ്റു എന്ന് ഡോക്ടർമാർ അറിയിച്ചു ബിലാൽ സമദിന്റെ ചികിത്സാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അറിയിച്ചു. തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഇന്നലെയാണ് പരുക്കേറ്റത്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here