ഫ്രാൻസിസ്  തടത്തിൽ 
 

ന്യൂജേഴ്‌സി: കേരള ലോക്‌സഭയിലേക്ക് അമേരിക്കയില്‍ നിന്നുള്ള പതിനേഴ് പ്രതിനിധികളില്‍ നിന്നും കാനഡയിൽ നിന്നുള്ള പ്രതിനിധികളിൽ നിന്നുമായി  ഏഴ് പേർ  ഫൊക്കാനയുടെ നേതാക്കള്‍. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന മുന്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ എന്നിവരാണ് ഇത്തവണ കേരളാ ലോക്‌സഭയിലേക്ക് അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികൾ . ഇതിനു പുറമേ കാനഡയില്‍ നിന്ന് ഫൊക്കാന മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണിനെയും കേരള ലോക സഭ പ്രതിനിധിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കേരളത്തിലും അമേരിക്കയിലുമായി നിരവധി ബിസിനസ്സ് സംരംഭങ്ങള്‍ നടത്തുന്ന ഡോ. എം അനിരുദ്ധന്‍ 1983ല്‍ ഫൊക്കാന രൂപംകൊണ്ടപ്പോള്‍ പ്രഥമ പ്രസിഡന്റായിരുന്നു. തുടര്‍ന്ന് ഫൊക്കാനയുടെ എല്ലാ പരിപാടികള്‍ക്കും അദ്ദേഹം സജീവമായി നേതൃത്വം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികളിലും പ്രതിസന്ധി ഘട്ടങ്ങളിലും കൈത്താങ്ങാകാന്‍ നേരിട്ടും അല്ലാതെയും അദ്ദേഹം നല്‍കിയ സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തെ കേരള ലോക്‌സഭയിലേക്ക് അംഗമായി പരിഗണിച്ചത്. കേരള ലോക്‌സഭ രൂപംകൊണ്ടതു മുതല്‍ ഡോ. എം അനിരുദ്ധന്‍ അതില്‍ സജീവമാണ്. മാത്രമല്ല നോർക്കയുടെ അമേരിക്കൻ റീജിയന്റെ ചുമതലയും ഡോ. അനിരുദ്ധനാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും മുന്‍നിരയില്‍ കൈത്താങ്ങായി നിന്നത് ഫൊക്കാനയായിരുന്നു. കേരളത്തിലുണ്ടായ രണ്ട് മഹാ പ്രളയങ്ങള്‍, കോവിഡ് മഹാമാരി എന്നീ സമയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നേരിട്ടും അല്ലാതെയും സഹായിക്കുന്നതിനുള്ള ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ഇപ്പോഴത്തെ പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി എന്നിവരെ കേരളാ ലോക്‌സഭാ അംഗമാക്കുന്നതിന് യോഗ്യതയായത്. കൈരളി ആര്‍ട്‌സ് ക്ലബ്ബ് എന്ന സംഘടനയിലൂടെയാണ് ജോര്‍ജി വര്‍ഗ്ഗീസ് സംഘടനാ രംഗത്ത് ചുവടുറപ്പിക്കുന്നത്. തുടര്‍ന്ന് അവിടെ പ്രസിഡന്റ്, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനൊപ്പം  ഫൊക്കാനയിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനായിരുന്ന അദ്ദേഹം പിന്നീട് കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റായി നിയമിക്കപ്പെട്ടു. ഫ്‌ളോറിഡയിലെ സമസ്ത മേഖലകളിലും സജീവ സാന്നിധ്യമായ ജോര്‍ജി വര്‍ഗ്ഗീസ് അമേരിക്കയില്‍ അദരിക്കപ്പെടുന്ന  സംഘടനാ നേതാവ് കൂടിയാണ്. ഫൊക്കാനയുടെ ചരിത്രത്തിൽ ഇടം നേടുന്ന തരത്തിൽ 100 ൽ പരം കർമ്മ പദ്ധതികൾ നടപ്പിലാക്കിയ ഒരു സുവർണ കാലഘമായിട്ടാണ് ജോർജി വര്ഗീസിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണസമിതിയെ കാണുന്നത്. ഫൊക്കാന സംസ്ഥാന സർക്കാരിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം 
 ജോർജിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി പൂർണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

മലയാളി അസോസിയേഷന്‍ ന്യൂജേഴ്‌സിയുടെ സ്ഥാപക നേതാവും രണ്ടാമത്തെ പ്രസിഡന്റുമാണ് സജിമോന്‍ ആന്റണി. വളരെ വേഗത്തില്‍ സംഘടനാ രംഗത്ത് തലപ്പത്തെത്തിയ അദ്ദേഹം കഴിഞ്ഞ കമ്മിറ്റിയില്‍ ട്രഷററും ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുമാണ്. മികച്ച സംഘടനാ നേതൃപാടവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിനിടെ കേരള സര്‍ക്കാരുമായി ഏറ്റവുമധികം ലെയ്‌സന്‍ വര്‍ക്ക് നടത്തിയിട്ടുള്ളത് സജിമോനാണ്. എല്ലാ കാര്യങ്ങളിലും മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട്. ഒരു മികച്ച പ്രാസംഗികൻ കൂടിയായ അദ്ദേഹത്തിന്റെ വാക്ചാരുത്യവും ആരുമായും അതിവേഗം സൗഹൃദം സ്ഥാപിക്കാനുമുള്ള പ്രത്യേക കഴിവും ഫൊക്കാനയിലെ യുവാക്കളുടെയും  മുതിർന്ന നേതാക്കളുടെയും മനസിൽ അതിവേഗം സ്ഥാനം പിടിച്ചു പറ്റാൻ കഴിഞ്ഞു.  സംഘടനാ- സാമൂഹ്യ -സാമുദായിക  ജീവകാരുണ്യ പ്രവർത്തങ്ങളിൽ മുൻ നിരയിലുള്ള സജിമോൻ ഒരു മികച്ച  ബിസിനസ് സംരംഭകൻ കൂടിയാണ്. കേരളത്തിലെ മഹാപ്രളയകാലത്ത് അമേരിക്കയിലെ പ്രവാസി മലയാളികളുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സംവാദത്തിൽ മോഡറേറ്ററിയിരുന്ന സജിമോൻ. പിന്നീട് ഫൊക്കാനയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.  അമേരിക്കന്‍ മലയാളികള്‍ നടത്തിയ വെർച്ച്വൽ കൂടിക്കാഴ്ച കോർഡിനേറ്റ് ചെയ്തതും  സജിമോനായിരുന്നു. 

പ്രളയകാലത്തില്‍ നല്‍കിയ സഹായങ്ങള്‍ക്ക് പുറമേ, കോവിഡ് മഹാമാരി വളരെ വ്യാപകമായിരുന്ന സമയത്ത് ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒരു കോവിഡ് ടാസ്‌ക് ഫോഴ്‌സ് നിയമിക്കുകയും സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഒന്നരക്കോടിയോളം രൂപ വില വരുന്ന വെന്റിലേറ്ററുകള്‍, കോണ്‍സന്റ്രേറ്റഡ് ഓക്‌സിജന്‍ തുടങ്ങിയ ചികിത്സാ സാമഗ്രികള്‍ കേരളത്തിലേക്ക് കയറ്റി അയച്ചിരുന്നു. ഇതൊരു വലിയ നേട്ടമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയത്.

ഫൊക്കാനയെ അമേരിക്കയില്‍ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായി വളര്‍ത്തിയെടുക്കുകയും അഗീകരിക്കപ്പെടുകയും ചെയ്തതിന് പിന്നില്‍ ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് നല്‍കിയ സേവനങ്ങളേയും അംഗീകരികരിച്ചിരുന്നു. അതേത്തുടര്‍ന്നാണ് അദ്ദേഹത്തെനിയമിക്കാന്‍ തീരുമാനിച്ചത്. ഫൊക്കാനയുടെ ഗർജിക്കുന്ന സിഹം എന്ന പേരിൽ അറിയപ്പെടുന്ന ഫിലിപ്പോസ് ഫിലിപ്പിന്റെ വാക്ചാരുതി ഏവരെയും ആകർഷിക്കുന്നതാണ്. നിലവിൽ ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയ അദ്ദേഹം ജനറൽ സെക്രെട്ടറി ആയിരുന്നപ്പോഴാണ് ഫിലഡൽഫിയയിൽ നടന്ന കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ആദ്യത്തെ അമേരിക്കൻ സന്ദർശനമായിരുന്നു അത് എന്നും ശ്രദ്ധേയമാണ്.
 
രണ്ട് തവണ ഫൊക്കാന പ്രസിഡന്റായ വ്യക്തിയാണ് പോള്‍ കറുകപ്പിള്ളില്‍, അദ്ദേഹം ഫൊക്കാനയുടെ ആരംഭകാലം മുതല്‍ സജീവമായി നേതൃരംഗത്തുണ്ട്.ഫൊക്കാനയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും മുൻപിൽ നിന്നു നയിച്ചിട്ടുള്ള കറുകപ്പള്ളി സംഘടനയിൽ ഏറെ അംഗീകാരമുള്ള നേതാവാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പ്രവര്ത്തന രംഗങ്ങളിലും പ്രതിസന്ധി ഘട്ടത്തിലും നേരിട്ടും അല്ലാതെയും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്. കോവിഡ് കാലത്ത് സാലറി ചലഞ്ച് ഉള്‍പ്പെടെയുള്ള പദ്ധതികള് നടപ്പിലാക്കിയപ്പോള്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്‍കിയത് പോള്‍ കറുകപ്പിള്ളിയായിരുന്നു. അദ്ദേഹം ഐഒസി യുഎസ്എയുടെ നാഷണല്‍ വൈസ് പ്രസിഡന്റ് കൂടിയാണ്. കൂടാതെ സാംസ്‌കാരിക, സാമുദായിക, രാഷ്ട്രീയ സംഘടനാരംഗങ്ങളില്‍ നേതൃത്വം വഹിക്കുമായിരുന്നു.ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ മുൻ  പ്രസിഡന്റ് ആയിരുന്ന അദ്ദേഹം നിരവധി സംഘടനകളിൽ സജീവ നേതൃത്വം വഹിക്കുന്നു. കേരളാ ടൈംസിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്.

കനേഡിയന്‍ മലയാളികളുടെ ഇടയില്‍ പ്രശസ്തനായ മുതിര്‍ന്ന നേതാവ് ജോണ്‍ പി ജോണ്‍ ഇപ്പോള്‍ ഫൊക്കാനയുടെ ഫൗണ്ടേഷന്‍ ചെയര്‍മാനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഫൊക്കാനയുടെ കാനഡാ വിഭാഗം വന്‍ വളര്‍ച്ചയിലേക്ക് കടന്നിരുന്നു. ട്രസ്റ്റിബോര്‍ഡ് മെമ്പറായിരുന്ന അദ്ദേഹം ഫൊക്കാനയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നിട്ടുള്ള വ്യക്തിയാണ്.

ഫൊക്കാനയുടെ മുന്‍ എക്‌സിക്യുട്ടീവ് പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് കൂടിയാണ്. നാട്ടിലുള്ളപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഇപ്പോഴും സജീവ പ്രവര്‍ത്തകനായി തുടരുകയും സംഘടനാ പ്രവര്‍ത്തനത്തിലൂടെയും വ്യക്തിപരമായും ഒട്ടേറെ കാരുണ്യ പ്രവര്‍ത്തികളും ചെയ്തുവരുന്നു. ഫൊക്കാനയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ നിരവധിയാളുകള്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here