കോട്ടയം: കോട്ടയം ജില്ലയിൽ രണ്ടിടത്ത് കോൺഗ്രസ് നേതാക്കൾ  തമ്മിലടിച്ച സംഭവത്തിൽ കെ.പി.സി സി നടപടിയെടുത്തു. വാഴൂരിലും നെടുങ്കുന്നത്തുമാണ് നേതാക്കൾ തമ്മിലടിച്ചത്.
വാഴൂരിലെ അടിപിടിയിൽ  ഡിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ , ടി കെ സുരേഷ് കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കൊടുങ്ങൂരിലെ പാർട്ടി ഓഫീസിൽ വച്ച് റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനിടെയായിരുന്നു അടിപിടി. നെടുങ്കുന്നത്തെ കയ്യാങ്കളിയിൽ  ഐ.എൻ.ടി.യുസി നേതാവ് ജിജി പോത്തനെയും  സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു  നേതാക്കൾ തമ്മിലടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here