നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഈ മാസം 28ന്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയതികള്‍ കണ്ടെത്തണമെന്ന് കോടതി പറഞ്ഞു. ശബ്ദ സന്ദേശം പെന്‍ഡ്രൈവിലേക്ക് മാറ്റിയ ലാപ്‌ടോപ്പ് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ്, അനൂപ്, സുരാജ്, ശരത് എന്നിവരുടെ ശബ്ദ സാമ്പിളുകള്‍ വീണ്ടും എടുക്കണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ വാദിച്ചു. പുതിയ തെളിവുകള്‍ കണ്ടെത്തിയതിനാലാല്‍ വീണ്ടും ശബ്ദസാമ്പിളുകള്‍ എടുക്കണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്.(petetion against dileep’s bail judgement on 28 )

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുീ പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദ സന്ദേശങ്ങളുീ കോടതിയ്ക്ക് മുന്‍പാകെ പ്രോസിക്യൂഷന്‍ എത്തിച്ചിരിന്നു.

എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരിത സംബന്ധിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. നടി കേസിലെ മൊഴികള്‍ വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരികയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നതെന്ന വിമര്‍ശനവും പ്രതിഭാഗം നടത്തി. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ യഥാര്‍ത്ഥ തീയതി കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബ്ദം റെക്കോര്‍ഡ് ചെയ്ത തീയതികള്‍ പ്രധാനമാണെന്നും കോടതി പറഞ്ഞു

പെന്‍ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം അന്തിമം അല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശബ്ദം റെക്കോര്‍ഡ് ചെയ്ത ലാപ്‌ടോപ്പ് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഈ മാസം 28 ന് വിചാരണ കോടതി വിധി പറയും. കേസില്‍ ക്രൈം ആവിശ്യപ്പെട്ട അനുപിന്റെയും, സുരാജിന്റെയും 2 ഫോണുകള്‍ ഹാജരാക്കാന്‍ വിചാരണ കോടതിയുടെ നിര്‍ദ്ധേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here