കൽപ്പറ്റ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി  എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30നാണ് രാഹുൽ മണ്ഡലത്തിൽ എത്തുക.  1, 2 തിയതികളിലാണ് സന്ദർശനം. രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്‌നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ 19 എസ്എഫ്‌ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡൻറ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്.

സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്‌ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം. എസ്എഫ്‌ഐ ജില്ലാ ഘടകത്തിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിൻറെ ശ്രമം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്‌ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ.
എസ് എഫ് ഐ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെരിതെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വിപി സാനു ഇന്ന് മാധ്യങ്ങളോട് പറഞ്ഞത്. 

LEAVE A REPLY

Please enter your comment!
Please enter your name here