എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ പതിനാറുകാരിയും പിതാവും ആക്രമണത്തിനിരയായ സംഭവത്തിൽ അറസ്റ്റ് വൈകുന്നു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടിയുടെ പിതാവ് 24നോട് പറഞ്ഞു. റെയിൽവേ ഗാർഡിന് ഇക്കാര്യത്തിൽ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. ( abuse inside train arrest delayed )

 
 
 

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് പതിനാറുകാരിക്കും പിതാവിനും നേരെ ട്രെയിനിൽ അതിക്രമമുണ്ടായത്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ പിതാവിനെ ആക്രമിക്കുകയായിരുന്നു. ആറ് പേരാണ് ആക്രമണം നടത്തിയതെന്ന് പെൺകുട്ടിയും പിതാവും പറയുന്നു. ഇതിനെതിരെ പ്രതികരിച്ച ഫാസിൽ എന്ന യുവാവിനെയും സംഘം ആക്രമിച്ചു. പോക്‌സോ വകുപ്പ് അനുസരിച്ച് രജിസ്റ്റർചെയ്ത കേസ് എറണാകുളം റെയിൽവേ പോലീസാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും നടപടിയില്ലാത്തതിനെതിരെ പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി.

റെയിൽവേ ഗാർഡിനോട് വിവരമറിയിച്ചിട്ടും പൊലീസിനെ വിളിക്കാൻ തയാറായില്ല. ഇയാൾക്കെതിരെയും നടപടി വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here