ആയുഷ് വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി ഉയര്‍ത്തണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ മൂന്നു മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവണമെന്നും കോടതി പറഞ്ഞു. (high Court quashed the order to raise the retirement age of Ayush doctors )

LEAVE A REPLY

Please enter your comment!
Please enter your name here