വിവാഹശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ഗുരുവായൂരിൽ എത്തിയത്. ജെറിന്‍ ആദ്യമായാണ് ഗുരുവായൂരില്‍ വരുന്നത്, അദ്ദേഹത്തിന് ക്ഷേത്രത്തിന് അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും പുറത്തു നിന്ന് പ്രാർത്ഥിച്ചുവെന്നു മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എനിക്കും ജെറിനും വേണ്ടി ഞാൻ ഉള്ളിൽ പ്രവേശിച്ച് പ്രാർത്ഥിച്ചുവെന്നും മഞ്ജരി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രദര്‍ശനത്തിന്റെ വിഡിയോയും ചിത്രങ്ങളും ഗായിക പങ്കുവച്ചിട്ടുണ്ട്.

മഞ്ജരിയും ഭർത്താവ് ജെറിനും ഗുരുവായൂരിലെത്തി ദർശനം നടത്തുന്നതാണ് വിഡിയോയിലുള്ളത്. ക്ഷേത്രവും ക്ഷേത്ര പരിസരവുമെല്ലാം അദ്ദേഹത്തെ കാണിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നായിരുന്നു മഞ്ജരിയുടെ പ്രതികരണം. ”അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിലും ജെറിൻ പുറത്തുനിന്ന് തൊഴുതു. ഞാൻ അകത്തേക്ക് കയറി. ഞങ്ങൾ രണ്ട് പേർക്കും വേണ്ടി ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു”-മഞ്ജരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ജൂൺ 24നായിരുന്നു മഞ്ജരിയും ഭർത്താവ് ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്ത് വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ജെറിൻ പത്തനംതിട്ട സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here