പോക്‌സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി തനിക്ക് ഒരു രോഗമുണ്ടെന്നും നഗ്നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നും മൊഴി നൽകിയിരുന്നു. എന്നാൽ എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപെടണമെന്നില്ല. സിനിമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കൊടുത്തിരിക്കുന്ന തെറ്റിദ്ധാരണയാണതെന്ന് മനസികാരോഗ്യ വിദഗ്‌ധൻ ഡോ. മോഹൻ റോയ്  പറഞ്ഞു.

 
 
 

മാനസിക രോഗമുള്ള ഒരു വ്യക്തി ആ രോഗത്തിന്റെ തീവ്രാവസ്ഥയിൽ ചെയ്യുന്ന കാര്യങ്ങൾ നിയമത്തിന് വിരുദ്ധമാണെന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്ന കുറ്റകൃത്യങ്ങൾ മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. എന്നാൽ നടൻ ശ്രീജിത്ത് രവിയുടെ കേസ് അങ്ങനെയല്ല . കോടതിയിൽ സർട്ടിഫിക്കറ്റ് കൊടുത്തിട്ട് പോലും ജാമ്യം ലഭിച്ചില്ലെന്നും ഡോ. മോഹൻ റോയ് ന്യൂസ് ഈവനിംഗ് ചർച്ചയിൽ വിശദീകരിച്ചു.

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. ഇതിനിടെ ഇരയായ കുട്ടികളെയും ശ്രീജിത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

ശ്രീജിത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ നേരത്തെയും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവർത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങിയത്.

ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ലാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് ശേഷമാണ് പരാതി നൽകിയത്. കുട്ടികൾ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാർ ഇവിടെ തന്നെ എത്തിയെന്നും വീണ്ടും നഗ്നതാ പ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here