കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ചു കൊച്ചി വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജൂലൈ 15ന് നടക്കുന്ന ക്യാമ്പിൽ രജിസ്‌ട്രേഷനും പ്ലാസ്റ്റിക് സർജൻമാരുമായുള്ള കണ്സൾട്ടേഷനും സൗജന്യമാണ്. ലാബ് ടെസ്റ്റുകൾക്ക് 20% ഡിസ്‌കൗണ്ടും വൈകല്യങ്ങൾ പരിഹരിക്കാനുള്ളതുൾപ്പെടെ പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയകൾക്ക് 50% ഡിസ്‌കൗണ്ടും ലഭിക്കും. പൊള്ളലിനെത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകളും വൈകല്യങ്ങളും, മുറിച്ചുണ്ട് പോലെ ജന്മനായുള്ള  വൈകല്യങ്ങൾ, ബ്രാക്കിയൽ പ്ലെക്സസ്, നാഡികൾക്കുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ബുക്കിങ്ങിന്:
1800 313 8775

 

LEAVE A REPLY

Please enter your comment!
Please enter your name here