തിരുവനന്തപുരം: എം എം മണിക്കെതിരെ കടുത്ത അധിക്ഷേപവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ മണിയുടേത്. ഒറിജിനിൽ അല്ലാതെ കാണിക്കാൻ പറ്റുമോയെന്നായിരുന്നു അദ്ദേഹം പഞ്ഞത്. മഹിളാ കോൺഗ്രസിന്റെ മാർച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു സുധാകരൻ.

‘മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒരുപോലെയല്ലേ. ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടനല്ലേ പോയി പറയേണ്ടത് ” എന്നുമായിരുന്നു സുധാകരൻ പ്രതികരിച്ചത്.

കെ കെ രമയ്‌ക്കെതിരെ മണി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് നിയമസഭാ മാർച്ച് നടത്തിയത്. ചിമ്പാൻസിയുടെ ശരീരവും മണിയുടെ തലയും വച്ചുള്ള കട്ടൗട്ടാണ് മാർച്ചിന് പ്രവർത്തകർ ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് ഒളിപ്പിക്കുകയായിരുന്നു. ഉദ്ഘാടനത്തിനെത്തിയ വി ഡി സതീശൻ പാതി വഴിക്ക് മടങ്ങുകയും ചെയ്തു.

പിന്നാലെ,​ മണിയെ അപമാനിച്ച് കട്ടൗട്ട് ഇറക്കിയ സംഭവത്തിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ,​ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണെന്നും മണിക്കിതൊന്നും ഇല്ലല്ലോയെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here