തിരുവല്ല: ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത്  മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ 16 വരെ  സൂം പ്ലാറ്റ് ഫോമിൽ നടന്നു. അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എഴുത്തുകാരി റോസ് മേരി, സാഹിത്യ നിരൂപകൻ പ്രൊഫ.എം.തോമസ് മാത്യു , ഡോ. പോൾസൺ പുലിക്കോട്ടിൽ, ഡോ.ബാബു കെ വർഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ്, ഡോ.എം സ്റ്റീഫൻ, സി വി മാത്യു എന്നിവർ അധ്യക്ഷത വഹിച്ചു.
 
ഡോ.ബ്ലെസ്സൺ മേമന, ലിജി യേശുദാസ്, ഷാജൻ പാറക്കടവിൽ, സോണിയ ഷാജൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റോജിൻ പൈനുംമൂട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടക്കാട് എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു. പാസ്റ്റർ അനീഷ് കൊല്ലംകോട്, പാസ്റ്റർ ഡി കുഞ്ഞുമോൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ പി ജി മാത്യൂസ്, ഡോ.പി ജി വർഗീസ്, പി എബ്രഹാം മുംബയ്, പാസ്റ്റർ പോൾ മലയടി എന്നിവരെ സമാപന യോഗത്തിൽ ആദരിച്ചു. തോമസ് വടക്കേക്കുറ്റിനുള്ള ആദരവ് ഭാര്യ അമ്മിണി തോമസ് ഏറ്റുവാങ്ങി.
 
പാസ്റ്റർമാരായ  സാം ജോർജ്, വൈ റെജി , വി ടി എബ്രഹാം, എബ്രഹാം ജോസഫ്, ഒ എം രാജുകുട്ടി, പോൾ മാത്യു എന്നീ സഭാ നേതാക്കൾ ആദരിക്കൽ ചടങ്ങിൽ പ്രസംഗിച്ചു. പാസ്റ്റർമാരായ ജെ ജോസഫ്, സണ്ണി അലക്സാണ്ടർ, തോമസ് വിളമ്പുകണ്ടം, സാം പി ജോസഫ്, സജി പീച്ചി, ജോൺ തോമസ് ഡൽഹി, ബ്രദർ  സജി മത്തായി കാതേട്ട്, ചാക്കോ കെ തോമസ് ബാംഗ്ലൂർ , സാം മാത്യു ഡാളസ്, ഡോ.സാം കണ്ണമ്പള്ളി, ജോജി ഐപ്പ് മാത്യൂസ് എന്നിവർ ആദരിക്കപ്പെട്ടവരെ പരിചയപ്പെടുത്തുകയും മെമെന്റോ  നൽകുകയും ചെയ്തു. ടി എം മാത്യു, രാജൻ ആര്യപ്പള്ളിൽ , ടോണി ഡി ചെവൂക്കാരൻ, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ മാത്യു പാലത്തുങ്കൽ, സണ്ണി പി സാമുവേൽ, സി പി രാജു അലഹബാദ്, സാം മുഖത്തല, കെ ജെ ജോബ്, ബ്രദർ എസ് പി ജെയിംസ് ഡാളസ് എന്നിവർ പ്രാർത്ഥന നയിച്ചു.
 
മികവുറ്റ പ്രഭാഷണം കൊണ്ടും, ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുമുള്ള  പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ മീഡിയ 
കോൺഫറൻസിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അസോസിയേഷൻ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here