തിരുവനന്തപുരം: കുളച്ചലിൽ നിന്ന് കിട്ടിയ മൃതദേഹം ആഴിമലയിൽ നിന്ന് കാണാതായ വിഴിഞ്ഞം സ്വദേശി കിരണിന്റേതെന്ന് സ്ഥിരീകരിച്ചു. ഇന്ന് പുറത്തുവന്ന ഡി.എൻ.എ പരിശോധനാ ഫലമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ മാസം പത്താംതീയതിയാണ് ആഴിമലയിൽ നിന്ന് കിരണിനെ കാണാതായത്. കുളച്ചലിൽ നിന്ന് കണ്ടെടുക്കുമ്പോൾ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. മൃതദേഹത്തിന്റെ കൈയിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛൻ മധു നേരത്തെ വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞത്തിന് സമീപം മൊട്ടമൂട് സ്വദേശിയായ കിരൺ വിഴിഞ്ഞത്തിനടുത്ത് മൊട്ടമൂട് സ്വദേശിയായ കിരൺ. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ആഴിമലയിസലെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയുംപെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടർന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിൽ എത്തിയില്ലെന്നും ബൈക്കിൽ നിന്നും ഇറങ്ങിയോടി എന്നുമാണ് പിടിച്ചുകൊണ്ടുപോയവർ പറഞ്ഞതെന്നാണ് കൂട്ടുകാർ മൊഴി നൽകിയിരിക്കുന്നത്. ഇതോടെ കിരണിന്റെ തിരോധനത്തിൽ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തും. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here