തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്വേഷിക്കുന്നതിന് സി. ഡെപ്പോസിറ്റ് ഗാരന്റി സ്കീമിലെ അപാകതകൾ തിരുത്തി ഓർഡിനൻസ് കൊണ്ടുവരണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു.

 

മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എ.സി. മൊയ്‌തീൻ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് ആരോപണമുയർന്ന സാഹചര്യത്തിൽക്കൂടിയാണ് വി.ഡി. സതീശന്റെ കത്ത്. അതേസമയം സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് മുൻ ജീവനക്കാരൻ എ.വി. സുരേഷ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോൾ അന്വേഷണത്തെ സർക്കാർ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്നായിരുന്നു സർക്കാർ നിലപാടെടുത്തത്.

അതേസമയം കരുവന്നൂരിലേത് ചെറിയ. പ്രശ്നമായി കാണുന്നില്ലെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കരുവന്നൂരിൽ ഉണ്ടായതെന്നും അതു കൊണ്ടാണ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here