തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി 65 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി. ജൂലായ് മാസത്തെ ശമ്പളം നൽകാനാണ് സർക്കാരിനോട് പണം ചോദിച്ചിരിക്കുന്നത്.

ജൂലായ് മാസത്ത ശമ്പളം ഇതുവരെ കൊടുത്തുതീർക്കാനായിട്ടില്ല. അതിനായി ഇനിയും 26 കോടി രൂപയാണ് വേണ്ടിവരുന്നത്. കെ എസ് ആർ ടി സി ജീവനക്കാർക്ക് അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്ന് കഴിഞ്ഞ ജൂണിൽ കോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് മുൻഗണന നൽകണമെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.

ഒരു മാസത്തെ ശമ്പളം നൽകുന്നതിന് 79 കോടി രൂപയാണ് കെ എസ് ആർ ടി സിയ്ക്ക് വേണ്ടത്. എട്ട് കോടിയെങ്കിലും ഒരുമാസം വരുമാനം ലഭിക്കുകയാണെങ്കിൽ കാര്യങ്ങൾ പ്രശ്നമില്ലാതെ മുന്നോട്ടുപോകുമെന്ന് കെ എസ് ആർ ടി സി കോടതിയെ അറിയിച്ചിരുന്നു. ഏകദേശം 180 കോടി രൂപയാണ് ഒരുമാസത്തെ കെ എസ് ആർ ടി സിയുടെ വരുമാനം. എന്നാൽ ഓവർ ഡ്രാഫ്റ്റ് എടുത്ത് ജീവനക്കാ‌ർക്ക് ശമ്പളം നൽകിയതിനാൽ ലഭിക്കുന്ന വരുമാനം മുഴുവനും തിരിച്ചടവിനായി പോകുന്നു. കഴിഞ്ഞ മാസങ്ങളിൽ അൻപത് കോടിയോളം രൂപ ശമ്പളം നൽകുന്നതിനായി സർക്കാർ കെ എസ് ആർ ടി സിയ്ക്ക് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here