ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തില്‍ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. വിവാദത്തിലുള്ള ഉദ്യോഗസ്ഥന്‍ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയില്‍ ജിആര്‍ അനില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും സപ്ലൈക്കോ ജനറല്‍ മാനേജറാക്കി മാറ്റിയത്.

ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ ചുമതലയും സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുമെന്ന് സൂചന നല്‍കിയായിരുന്നു ജി.ആര്‍ അനില്‍ അതൃപ്തി അറിയിച്ചത്. സിപിഐ ഭരിക്കുന്ന ഭക്ഷ്യവകുപ്പിനു കീഴില്‍ വരുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി ശ്രീറാമിനെ നിയമിച്ച് 24 മണിക്കൂര്‍ തികയും മുമ്പാണ് മന്ത്രിക്ക് വിയോജിപ്പാണ് എന്നുളള വാര്‍ത്ത പുറത്ത് വന്നത്. മുതിര്‍ന്ന സിപ​ഐ നേതക്കള്‍ പോലും പുതിയ നിയമനത്തിന്റെ കാര്യം അറിയുന്നത് വാര്‍ത്തകള്‍ വന്നതോടെയാണ്. ഇതോടെ മന്ത്രി ജി.ആര്‍ അനില്‍ മുഖ്യമന്ത്രിയെ എതിര്‍പ്പ് അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here