എറണാകുളം ഇടമലയാര്‍ ഡാം രാവിലെ 10 മണിക്ക് തുറന്നു. രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ മുതല്‍ 100 ഘനമീറ്റര്‍ വരെ വെളളം പുറത്തേക്ക് ഒഴുക്കാനായിരുന്നു തീരുമാനം. ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും വെളളമെത്തുന്നതോടെ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മഴ മാറിനില്‍ക്കുന്നതു കാരണം ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.

പാലക്കാട് വാളയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ നാളെ രാവിലെ എട്ടിന് തുറക്കും. പരമാവധി സംഭരണ ശേഷിയിലെത്താന്‍ ഒന്നേകാല്‍ മീറ്റര്‍ കൂടി മാത്രം മതി. വാളയാര്‍ പുഴയുടെ തീരത്തുശശവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറയിപ്പ് നല്‍കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി. പതിമൂന്ന് ഷട്ടറുകളാണ് ഉയര്‍ത്തിയത്. പെരിയാറിനെറ തീരത്ത് അതീവ ജാഗ്രത. പുറത്തേക്ക് ഒഴുക്കുന്നത് 8627 ഘനയടി ജലമാണ്. ദിവസങ്ങളായി വെളളം തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. നിലവില്‍ ഒന്‍പതിനായിരത്തിനും പതിനായിരത്തിനും ഇടയിലാണ് നീരൊഴുക്ക്. കൂടതല്‍ വെളളം പുറത്തേക്കൊഴുക്കിയതോടെ നീരൊഴുക്കും തുറന്നുവിടുന്ന വെളളത്തിന്റെ അളവും ഒരേപോലെയായി. റൂള്‍കര്‍വ് പരിധിയിലേക്ക് ജലനിരപ്പ് താഴ്ത്താനാണ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here