കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് 80 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. രണ്ട് യാത്രക്കാരില്‍ നിന്നായി 1531 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തി ഒാപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. കാസര്‍കോട് ചേര്‍ക്കളം സ്വദേശിയായ ഇബ്രാഹിമില്‍ നിന്ന് 335 ഗ്രാം സ്വര്‍ണം പിടികൂടി. ഇതിന് 17.48 ലക്ഷം രൂപയുടെ മൂല്യമുണ്ട്. രണ്ടാമനില്‍ നിന്ന് 62.50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here