കോഴിക്കോട് : ഡോ. പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി “പാവങ്ങൾക്കായി നമുക്ക് കൈകോർക്കാം” എന്ന പദ്ധതിയിൽ ആതുരാലയങ്ങളിൽ സൗജന്യ ഭക്ഷണം നൽകൽ ജില്ല തല പരിപാടി മെഡിക്കൽ കോളേജിൽ
ചിത്രകാരനും ഗാനരചയിതാവും പോലീസ് സബ് ഇൻസ്‌പെക്ടറുമായ പ്രേമദാസ് ഇരുവള്ളൂർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി. സി. അശോകൻ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് ഭാരവാഹികളായ കെ.ഭാസ്കരൻ, സത്യൻ മായനാട്, കെ.ദേവദാസൻ, സുരേഷ് അമൃത, ഇ.രാജൻ, എം.ആഷിക്, കെ. പി. ഹരിദാസൻ, പി. വി. എസ്.ശശി,ഉണ്ണി കരിപ്പാലി, സതീശൻ അയനിക്കാട്, എം.ഗ്രഷി, എം.ബിന്ദു, ബി.ഐശ്വര്യ എന്നിവർ പ്രെസഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here