അയ്യപ്പൻ.എസ്

കുന്നമംഗലം (കോഴിക്കോട് ) : സ്വതന്ത്ര ഭാരതത്തിന്റെ 76 മത്തെ പിറന്നാളിന് മലയാള കരയിൽ നിന്നും വേറിട്ട ചിത്രം. ദുരിതങ്ങളുടെയും നഷ്ടങ്ങളുടെയും ത്യാഗത്തെയും ബാക്കിപത്രമായി വീര സ്മരണ ഉണർത്തുന്ന ചിത്രങ്ങളിലൂടെ ദേവസ്യ ദേവഗിരിയാണ് ഗാന്ധിജിയുടെ വേറിട്ട ചിത്രം ഒരുക്കിയത്.

1857 മുതൽ 1947 ഇന്ത്യ സ്വതന്ത്രമായ 90 വർഷത്തെ സ്വാതന്ത്ര്യസമരത്തിന് വിവിധ സംഭവങ്ങൾ ഒറ്റ കാൻവാസിൽ വരച്ചാണ് ഗാന്ധിജിയുടെ രൂപം ഒരു മാസത്തിനിടയിൽ പൂർത്തിയാക്കിയത്. 15 സ്ക്വയർഫീറ്റ് ക്യാൻവാസ് ബോർഡിൽ തീർത്ത ഗാന്ധിജിയുടെ മുഖം തെളിയുന്ന ചിത്രക്കൂട്ട് സൂം ചെയ്തു നോക്കുമ്പോൾ കാണാം നിരവധി സമര ചിത്രങ്ങൾ.

കാൻവാസിൽ അക്രലിക് പെയിൻറ് ഉപയോഗിച്ച് കത്തിയിൽ രൂപപ്പെടുത്തിയത് ചിത്രത്തിൽ പലഭാഗങ്ങളിലായി കസ്തൂർബാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സുബ്രഹ്മണ്യ ഭാരതി, ബി. ആർ. അംബേദ്കർ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി ചരിത്രത്തിന്റെ ഭാഗമായവർ ഉൾപ്പെടും.

കോഴിക്കോട് പെരിങ്ങളോം മാറാപള്ളി ദേവസ്യ ദേവഗിരി നേരത്തെ മെഡിക്കൽ കോളേജ് സാവിയോ എച്ച് എസ് സ്കൂൾ ചിത്രകലാ അധ്യാപകൻ ആയിരുന്നു. മൂന്ന് പതിറ്റാണ്ടു വർഷത്തെ സേവനത്തിനുശേഷം 2018 ലാണ് വിരമിച്ചത്. തുടർന്നു ഗാന്ധിജിയോടുള്ള അടങ്ങാത്ത അഭിനിവേശം വ്യത്യസ്തമായ കാൻവാസ് കളിൽ ചിത്രങ്ങൾ പിറന്നു.
ചെറുപ്പം ശിൽപകലയിൽ ആയിരുന്നു താൽപര്യം പിന്നീട് അതിനിടയിലാണ് ചിത്രരചന യിലേക്ക് മാറിയത്. ഇതുവരെ രണ്ടായിരത്തിലേറെ ചിത്രങ്ങൾ വരച്ചു.

ഗാന്ധിജിയുടെ 250 ലേറെ വിവിധഭാഗങ്ങളിലുള്ള മുഖങ്ങൾ കോർത്തിണക്കി വരച്ച വേറിട്ടൊരു ചിത്രത്തിനു ഗാന്ധി സ്മൃതി പുരസ്കാരം ലഭിച്ചു.

അധ്യാപകനായി വിരമിച്ചശേഷം മാറാ പള്ളി വീടിനുമുകളിൽ ചിത്ര ശേഖരങ്ങൾക്കു ആർട്ട് ഗാലറി സ്ഥാപിച്ചിട്ടുണ്ട്. ദേവസ്യക്ക് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഗാന്ധി സ്മൃതി പുരസ്കാരം, കർമ്മ ശ്രേഷ്ഠാ അവാർഡ്, ജയൻ ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ ഗ്ലാഡിസ്. മക്കൾ: റോണി, റെനി.
ഫോൺ 8921 956 771.

 

LEAVE A REPLY

Please enter your comment!
Please enter your name here