പരിശുദ്ധ കാതോലിക്കാ ബാവാ, മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത, സഭയുടെ ഏറ്റവും മുതിർന്ന വൈദികരിൽ ഒരാളും, ദീർഘകാലം വൈദിക സെമിനാരിയിൽ അധ്യാപകനുമായിരുന്ന ഫാ. ടി.ജെ. ജോഷ്വാ അച്ചനും, കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും National Council for Communal Harmony (NCCH) ഗ്ലോബൽ ഫോറം ചെയർമാനും, വേൾഡ് മലയാളി കൌൺസിൽ മുൻ പ്രവാസികാര്യ വകുപ്പ് ചെയർമാനുമായ ജോസ് കോലത്ത് കോഴഞ്ചേരി അനുമോദനങ്ങൾ ആശംസിച്ചു.


ചിത്രം: ഫാ. ടി. ജെ. ജോഷ്വാ അച്ചനെ ജോസ് കോലത്ത് പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ.

 

കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഞായറാഴ്ചത്തെ മലയാള മനോരമയിൽ മുടങ്ങാതെ “ഇന്നത്തേ ചിന്താവിഷയം” എന്ന പംക്തി എഴുതി നമ്മേ ചിന്തിപ്പിക്കയും മാർഗദർശനം നൽകുകയും ചെയ്തുകൊണ്ടിരിക്കുന്ന മഹനീയ വ്യക്തിയാണ് പ്രീയപ്പെട്ട ടി.ജെ. ജോഷ്വാ അച്ചൻ എന്ന ഗുരു സ്രേഷ്ടൻ. അനുമോദനങ്ങൾ അറിയിച്ചപ്പോൾ അതിനു മറുപടിയായി അച്ചൻ പറഞ്ഞത് ഇപ്രകാരമാണ്. “ഈ പ്രായത്തിലും ദൈവംതമ്പുരാൻ എന്നെ ഇത്രയും അതിശയകരമായി നടത്തുന്നുവല്ലോ” എന്ന്‌. കാലം ചെയ്ത പദ്മഭൂഷൺ മോസ്റ്റ് റവ. ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളുമാണ് 93 കാരനായ, ജോഷ്വാ അച്ചൻ. തന്റെ കുടുംബവുമായി, അര നൂറ്റാണ്ടിലേറെയായി സ്നേഹബന്ധം പുലർത്തുന്ന ജോഷ്വാ അച്ചൻ, കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് എന്നും ഓർത്തഡോക്സ്‌ സഭാഅംഗമായിരുന്ന വല്യപ്പച്ചന്റെ (അമ്മയുടെ പിതാവ്) അടുത്ത സുഹൃത്തും ആയിരുന്നുവെന്നും ജോസ് കോലത്ത് പറയുകയുണ്ടായി.

വർക്കിങ് കമ്മിറ്റയിലെ മറ്റ് അംഗങ്ങളായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മന്‍, ഫാ. ജേക്കബ് കുര്യന്‍ ചെമ്മനം, ഡോ. സി. കെ. മാത്യു IAS (Retd.), ഡോ. ടി. ടിജു, ജേക്കബ് മാത്യു, എം. സി. സണ്ണി എന്നിവർക്കും അനുമോദനങ്ങൾ.

ജോഷ്വാ അച്ചൻ എഴുതിയ “101 ഉദാത്ത ചിന്തകൾ” എന്ന പുസ്തകം തന്റെ കൈയൊപ്പോടുകൂടി സമ്മാനിക്കുന്നു. ജോസ് കോലത്തിന്റെ അമ്മ ലില്ലി ജോർജ് , ഭാര്യ ജെബി ജോസ്, മകൻ ജീവൻ കോലത്ത് എന്നിവർ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here