രാജു പള്ളത്ത് 

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  (IPCNA) മലയാളി മാധ്യമപ്രവർത്തകർക്കുള്ള  മാധ്യമശ്രീ – മാധ്യമരത്ന പുരസ്കാരദാന ചടങ്ങ്  2023  ജനുവരി 6 വെള്ളിയാഴ്ച  കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെൻറ്ററിൽ   നടത്തുമെന്ന്  പ്രസിഡണ്ട്  സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ  അറിയിച്ചു.

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികൾ  പങ്കെടുക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്കാരം സമ്മാനിക്കുക . ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവുമാണ് മാധ്യമശ്രീ പുരസ്കാരജേതാവിന് ലഭിക്കുക. 50000 രൂപയും പ്രശസ്‌തി പത്രവുമാണ് മാധ്യമരത്ന  പുരസ്കാരജേതാവിന് നൽകുക.

ഈ പുരസ്‌കാരങ്ങൾക്ക് പുറമെ  വിവിധ വിഭാഗങ്ങളിൽ അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമപ്രവർത്തകർക്കും  ചടങ്ങിൽ അവാർഡുകൾ നൽകി ആദരിക്കും. കൂടാതെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും ഇന്ത്യ പ്രസ്ക്ലബ് ചടങ്ങിൽ അനുമോദിക്കും.

ഇന്ത്യ പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ബിജു  സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിൻറ് ട്രഷറർ ജോയ് തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായിൽ, അഡ്വൈസറി ബോർഡ് പ്രസിഡണ്ട് ബിജു കിഴക്കേക്കൂറ്റ് ,നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ, എന്നിവരുടെ നേതൃത്വത്തിൽ സംഘാടകസമിതി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അവാർഡ് നോമിനേഷനുള്ള തീയതികളും , നിബന്ധനകളും ഉടൻ  പ്രഖ്യാപിക്കും. ഏത് രാജ്യത്തുള്ള മലയാളികൾക്കും പ്രഗൽഭരായ മാധ്യമപ്രവർത്തകരെ പുരസ്‌കാരത്തിനായി  നോമിനേറ്റ് ചെയ്യാം. പൊതുസമ്മതർ അടങ്ങുന്ന ഒരു ജൂറിയായിരിക്കും ജേതാക്കളെ തെരഞ്ഞെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here