കൊച്ചി : എറണാകുളം ജില്ലയിലെ കനത്ത മഴയെ തുടർന്ന് റെയിൽട്രാക്കിൽ വെള്ളം കയറി. റെയിൽവേ സിഗ്നലുകൾ,​ ജംഗ്ഷൻ സിഗ്നലുകൾ എന്നിവ മഴ മൂലം പ്രവർത്തരഹിതമായി, ദീർഘദൂര ട്രെയിനുകൾ സഹിതം പിടിച്ചിട്ടു. ജനശതാബ്ദി ആലപ്പുഴ വഴി തിരിച്ചുവിട്ടു. മിക്ക ട്രെയിനുകളും ഇന്ന് വെെകി ഓടും. ചില ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. ദീർഘദൂര ട്രെയിനുകൾ വൈകുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

മാറ്റം വരുത്തിയ ട്രെയിനുകൾ

ട്രെയിൻ16650 നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്പ്രസ്സ് എറണാകുളം ടൗൺ സ്റ്റേഷൻ വഴി തിരിച്ചുവിട്ടു. കൊല്ലം–എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സർവീസ് നടത്തിയുള്ളൂ. 12618 നിസാമുദ്ദിൻ – എറണാകുളം മംഗള എക്സ്പ്രസ്സ് എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എന്നിവ ആലപ്പുഴ വഴി സർവീസ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here