തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്‍ വോട്ടെടുപ്പില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നു. നിയസമഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും അതിന് കൂട്ടുനില്‍ക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇറങ്ങിപ്പോക്കിനു മുന്‍പ് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വോക്കൗട്ടിനിടെ ബില്‍ വോട്ടിനിട്ട് പാസാക്കി.

ലോകായുക്തയുടെ അധികാരവും കോടതിയുടെ അധികാരവും ചോദ്യം ചെയ്യുന്ന വിധത്തിലാണ് ഭേഗദതി. ഇ.കെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഈ സര്‍ക്കാര്‍ തിരുത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ചെറിയ ഭേദഗതി മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന്് നിയമമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here