കണ്ണൂര്‍: ജോലി തേടിയെത്തിയ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശി മലര്‍, നിലേശ്വരം സ്വദേശിയായ ഒരാള്‍ എന്നിവരാണ് കസ്റ്റഡിയിലായത്. കുറ്റകൃത്യം ബോധ്യപ്പെട്ടതിനാല്‍ വിജേഷിനേയും മലരിനേയും അറസ്റ്റു ചെയ്യും. നീലേശ്വരം സ്വദേശിയുടെ പങ്ക് പരിശോധിച്ചുവരികയാണ്.

കസ്റ്റഡിയിലുള്ള മലരിന്റെ ബന്ധുവാണ് പീഡനത്തിന് ഇരയായ യുവതി. ശനിയാഴ്ചയാണ് ജോലി തേടി എത്തിയ യുവതിയെ വാടക വീട്ടില്‍ താമസിപ്പിക്കാന്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടില്‍ വച്ച് ജ്യുസില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here