തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. റെയില്‍വേ ഭൂമിയിലെ പദ്ധതിയുടെ സര്‍വേ പൂര്‍ത്തിയായി. ഒമ്പത് ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമി പദ്ധതിക്ക് വേണ്ടി വരും. ഏറ്റവും ഏറ്റെടുക്കേണ്ടത് കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്. 40.35 ഹെക്ടര്‍. കണ്ണൂര്‍-20.65, മലപ്പുറം-20.20 ഹെക്ടര്‍ എന്നിങ്ങനെ വേണ്ടിവരും. ചില റെയില്‍വേ മേല്‍പ്പാലങ്ങളും അടിപ്പാതകളും ഏറ്റെടുക്കേണ്ടിവരും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് കൈമാറി.

സില്‍വര്‍ ലൈന്റെ സാമൂഹികാഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് എ.ജി സര്‍ക്കാരിന് നിയമോപദേശം നല്‍കി. നിലവിലുള്ള ഏജന്‍സിയേയോ പുതിയ ടെന്‍ഡര്‍ വിളിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. ജനകീയ പ്രതിഷേധങ്ങളെയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയേയും തുടര്‍ന്നാണ് സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചത്.

പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പൊതുയോഗത്തിലും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here