കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു.

തിരുവനന്തപുരം: പാലോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു.

കുറ്റിച്ചാല്‍ സ്വദേശി സുധീഷും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. അഗ്നിശമനസേനയെത്തി തീ അണച്ചുവെങ്കിലൂം കാര്‍ പൂര്‍ണ്ണമായൂം കത്തിനശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here