നേവിയുടെ ഫയറിംഗ് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റി കൊണ്ടതാണെന്നാണ് പോലീസിന്റെ സംശയം.

കൊച്ചി: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ അന്വേഷണവുമായി സഹകരിച്ച് നേവി. എഐന്‍.എസ് ദ്രോണാചാര്യയിലെ അഞ്ച് ഇന്‍സാസ് തോക്കുകള്‍ പോലീസിന് കൈമാറി. തോക്കുകള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

വെടിയുണ്ട ഏത് തോക്കിലേത് ആണെന്ന് കണ്ടെത്താനാണ് പോലീസിന് കൈമാറിയത്. ഇക്കഴിഞ്ഞ ഏഴിനാണ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റത്. ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് ഒന്നര കിലോമീറ്റര്‍ സമീപത്തുവച്ചാണ് വെടിയേറ്റത്. നേവിയുടെ ഫയറിംഗ് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റി കൊണ്ടതാണെന്നാണ് പോലീസിന്റെ സംശയം.

പോലീസിന്റെ ഫയറിംഗ് വിദഗ്ധര്‍ ദ്രോണാചാര്യയിലെത്തി നേരത്തെ പരിശോധന നടത്തിയിരുന്നു. അന്നേ ദിവസം പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ തോക്കുകളാണ് ഇന്ന് കൈമാറിയത്.

ആലപ്പുഴ അന്ധകരനഴി മണിച്ചിറയില്‍ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. വലതുചെവിയുടെ താഴെ കൊണ്ട വെടിയുണ്ട ചെവിതുളച്ച് മുറിവേറ്റിരുന്നു. വെടിയുണ്ട ബോട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here