കണ്ണൂർ: ച​ക്ക​ര​ക്ക​ൽ മു​തു​ക്കു​റ്റി ആ​ശാ​രി മൊ​ട്ട​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രെ ബോം​ബേ​റ്. പുല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ൺ​ഗ്ര​സ് ഓ​ഫീ​സും പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ബോം​ബേ​റ് ന​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കെ​ട്ടി​ട​ത്തി​ന് നേ​രെ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. ര​ണ്ടു ബോം​ബു​ക​ൾ എ​റി​ഞ്ഞ​താ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ൾ ത​ക​രു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here