തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു. നാളെ കെ.എസ്.ആർ.ടി.സി സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെ.എസ്.ആർ.ടി.സിയും വ്യക്തമാക്കി.

 

അതേസമയം ഹർത്താലിന്റെ പശ്ചാത്തലത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയും കേരള സർവകലാശാലയും, കണ്ണൂർ സർവകലാശാലയും നാളെ (സെപ്തംബർ 23) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള നഴ്സിംഗ് കൗൺസിൽ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി.

 

ദേശീയസംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലിൽ നിന്ന് പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here