കോഴിക്കോട്: ​പ്രഗൽഭരായ ചലച്ചിത്ര സംവിധായകർക്കായി പിന്നണിയിൽ പ്രവർത്തിച്ച പ്രശസ്ത ഗിറ്റാറിസ്റ്റ് ജോയ് വിൻസെന്റ് നിര്യാതനായി. ​കോഴിക്കോട് ചെറുവണ്ണൂരിലെ പുത്തൻപുരയിൽ വീട്ടിൽ ഞായറാഴച് വൈകുന്നേരമായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു.
എ.ടി. ഉമ്മർ, രഘുകുമാർ, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കായി ലീഡ് ഗിറ്റാർ വായിച്ചിട്ടുണ്ട്. ആകാശവാണി ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു.
പിതാവ് പരേതനായ എസ്.പി. വിൻസെന്റ്. മാതാവ് പരേതയായ റോസ്‍ലി വിൻസെന്റ്. ഭാര്യ ഇന്ദിര ജോയ്.

മക്കൾ: റിനോയ് (ആസ്ട്രേലിയ), റിയ ജോയ്, പരേതനായ റിജോയ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുവണ്ണൂർ സി.എസ്.ഐ ചർച്ചിൽ

LEAVE A REPLY

Please enter your comment!
Please enter your name here